Saturday, 10 January 2026

സെയ്‌സ് കമ്പനിയുടെ 'ഫോട്ടോഫ്യൂഷൻ എക്‌സ്' ലെൻസ്



സാങ്കേതികവിദ്യ ടൈറ്റൻ ഐ+  ഇന്ത്യയിൽ അവതരിപ്പിച്ചു

 

കൊച്ചിഇന്ത്യയിലെ പ്രമുഖ ഐവെയർ റീട്ടെയിലറായ ടൈറ്റൻ ഐ+ആഗോള ഒപ്റ്റിക്കൽ രംഗത്തെ പ്രമുഖരായ സെയ്‌സ് ഇന്ത്യ വിഷൻ കെയറുമായി കൈകോർക്കുന്നു. സെയ്‌സിന്‍റെ അത്യാധുനിക 'ഫോട്ടോഫ്യൂഷൻ എക്‌സ്ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ലെൻസുകള്‍ക്കൊപ്പം ഇന്ത്യയിലുടനീളമുള്ള ടൈറ്റൻ ഐ+ സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

 

കാഴ്ചാ പരിരക്ഷാ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ ഉപഭോക്താക്കളുടെ ദൈനംദിന കാഴ്ച പരിചരണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സെയ്‌സ് ഇന്ത്യ സംഘടിപ്പിച്ച സെയ്‌സ് ഇന്നൊവേഷൻ സമ്മിറ്റിൽ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

 

ഈ സഹകരണത്തിലൂടെസെയ്‌സിന്‍റെ ഫോട്ടോഫ്യൂഷൻ എക്‌സ് ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ലെൻസുകള്‍ക്കൊപ്പം ലഭ്യമാകും. ഇന്ത്യൻ ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള ടൈറ്റൻ ഐ+ന്‍റെ ആഴത്തിലുള്ള ധാരണയും പ്രിസിഷൻ ഒപ്റ്റിക്സിലും ലെൻസ് നവീകരണത്തിലുമുള്ള സെയ്‌സിന്‍റെ വൈദഗ്ധ്യവും ഒന്നിക്കുന്നതിലൂടെ വെളിച്ചത്തിനനുസരിച്ച് അതിവേഗം നിറം മാറുന്നതുംബ്ലൂ-ലൈറ്റ്യുവി  സംരക്ഷണം നൽകുന്നതുമായ മികച്ച ലെൻസുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

 

സെയ്‌സ് ഫോട്ടോഫ്യൂഷൻ എക്‌സ് ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ മാറുന്ന പ്രകാശ സാഹചര്യങ്ങളുമായി സ്വയമേവ പൊരുത്തപ്പെടുന്നു. സൂര്യപ്രകാശത്തിൽ അതിവേഗം കറുത്ത നിറമാകാനും മുറിക്കുള്ളിൽ പ്രവേശിക്കുമ്പോൾ പെട്ടെന്ന് പഴയപടി തെളിയാനുമുള്ള ശേഷി ഈ ലെൻസുകൾക്കുണ്ട്. കൂടാതെ ഹാനികരമായ ബ്ലൂ-ലൈറ്റ്അൾട്രാവയലറ്റ് വികിരണം എന്നിവയിൽ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നൽകുന്നു.

 

മികച്ച കാഴ്ചശക്തിമെച്ചപ്പെട്ട സംരക്ഷണംമികച്ച ദൈനംദിന സൗകര്യം എന്നിവയിലൂടെ ഇന്ത്യയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തെയാണ് ഈ പ്രഖ്യാപനം പ്രതിനിധീകരിക്കുന്നത്. ടൈറ്റൻ ഐ+സും സെയ്‌സ് ഇന്ത്യ വിഷൻ കെയറും സംയുക്തമായി രാജ്യത്തെ ഐവെയർ മേഖലയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയും വിശ്വസ്തമായ റീട്ടെയിൽ സേവനങ്ങളും ഉപഭോക്താക്കളുടെ ദീർഘകാല കാഴ്ചാക്ഷേമത്തിനായുള്ള പ്രതിബദ്ധതയും ഒത്തുചേരുന്ന ഈ സംരംഭം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും.

അവ്രോ ഇന്ത്യയുടെ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു




കൊച്ചി: പ്രതിമാസം 500 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ് നടത്താൻ സാധിക്കുന്ന അത്യാധുനിക ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ചു. പ്ലാസ്റ്റിക് ഫർണിച്ചർ നിർമ്മാണ രംഗത്തെ പ്രമുഖരായ അവ്രോ ഇന്ത്യ ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിച്ചത്. 25 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച പ്ലാന്റിന്റെ സംസ്കരണ ശേഷി സാമ്പത്തികവർഷം അവസാനത്തോടെ 1000 മെട്രിക് ടൺ പരിധിയിലേക്ക് ഉയർത്തുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാണ് ഗാസിയാബാദിൽ ആരംഭിച്ചത്.


പുനരുപയോഗയോഗ്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്കരിച്ച് ഫർണിച്ചറുകളും മറ്റ് അവശ്യ ഉപകരണങ്ങളും നിർമിക്കുന്ന അവ്രോ ഇന്ത്യ ലിമിറ്റഡിന്റെ സുസ്ഥിര വികസന നയത്തിന്റെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിച്ചത്. രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിൽ സമാന രീതിയിൽ സംസ്കരണം സാധ്യമാകുന്ന അത്യാധുനിക കേന്ദ്രങ്ങൾ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്കരണ കേന്ദ്രത്തിലൂടെ, പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവ്രോ ഇന്ത്യ ലിമിറ്റഡ് ചെയർമാനും ഡയറക്ടറുമായ സുശീൽ കുമാർ അഗർവാൾ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളെ വിലയേറിയ അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്ന സംവിധാനം വികസിപ്പിക്കാൻ കമ്പനി നടത്തിയ വർഷങ്ങളുടെ ശ്രമഫലമായാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


റിയല്‍മി 16 പ്രൊ സീരീസ് പുറത്തിറങ്ങി



കൊച്ചി: റിയല്‍മിയുടെ ഏറെ കാത്തിരുന്ന 16 പ്രൊ സീരീസ് പുറത്തിറങ്ങി. റിയല്‍മി 16 പ്രൊ, റിയല്‍മി 16 പ്രൊ+ എന്നിവയാണ് സീരീസിലുള്ളത്. ഇതോടൊപ്പം റിയല്‍മി പാഡ്3, ബഡ്‌സ് എയര്‍8 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. 200എംപി ലൂമകളര്‍ പൊര്‍ട്രെയിറ്റ് കാമറ, 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, സ്‌നാപ്ഡ്രാഗണ്‍ 7ജെന്‍ 4 ചിപ്‌സെറ്റ്, 7000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ റിയല്‍മി 16 പ്രൊ+ന്റെ സവിശേഷതകളാണ്. നവോട്ടൊ ഫുകസാവ സഹനിര്‍മിച്ച അര്‍ബന്‍ വൈല്‍ഡ് രൂപകല്‍പ്പനയാണ് റിയല്‍മി 16 പ്രൊ+ന്റേത്. 8ജിബി-128ജിബിക്ക് 39,999 രൂപ, 8-256ജിബി 41,999 രൂപ, 12-256ജിബി 44,999 രൂപ എന്നിങ്ങനെയാണ് വില.

200എംപി ലൂമകളര്‍ പോര്‍ട്രെയ്റ്റ് കാമറ, മീഡിയടെക് ഡൈമന്‍സിറ്റി 7300 മാക്‌സ് 5ജി ചിപ്‌സെറ്റ്, 7000 എംഎഎച്ച് ബാറ്ററി, പ്രിമിയം അര്‍ബന്‍ വൈല്‍ഡ് ഡിസൈന്‍ തുടങ്ങിയവ റിയല്‍മി 16 പ്രൊയുടെ സവിശേഷതകളാണ്. 8ജിബി-128ജിബിക്ക് 31,999 രൂപയും 8ജിബി-256ജിബിക്ക് 33,999 രൂപയും 128-256ജിബിക്ക് 36,999 രൂപയുമാണു വില.

55ഡിബി റിയല്‍ടൈം എഎന്‍സിയുമായി റിയല്‍മി ബഡ്‌സ് എയര്‍8ഉം പുറത്തിറങ്ങിയിട്ടുണ്ട്. എഐ ഇയര്‍ കനാല്‍ അഡാപ്റ്റിവ് എഎന്‍സി, ഡ്യുവല്‍ ഡ്രൈവര്‍ അകോസ്റ്റിക്‌സ്, ഗൂഗ്ള്‍ ജെമിനിയുടെ പിന്തുണയുള്ള എഐ വോയ്‌സ് അസിസ്റ്റന്റ് എന്നിവയുള്ള ബഡ്‌സ് എയര്‍8ന്റെ വില 3,599 രൂപയാണ്.

2.8കെ ബുക്ക്-വ്യൂ ഡിസ്‌പ്ലേ, എഐ പവേര്‍ഡ് പ്രൊഡക്റ്റിവിറ്റി ടൂള്‍സ് എന്നിവയുമായാണ് റിയല്‍മി പാഡ്3 പുറത്തിറങ്ങുന്നത്. 12,200 എംഎഎച്ച് സ്ലിം ടൈറ്റാന്‍ ബാറ്ററി, അള്‍ട്ര സ്ലിം 6.6എംഎം രൂപകല്‍പ്പന എന്നിവയുള്ള റിയല്‍മി പാഡ്3ക്ക് 24,999 രൂപ മുതലാണു വില. വൈഫൈ, 5ജി ഇനങ്ങളില്‍ ലഭ്യമാണ്.

ആയുര്‍വേദത്തിലൂടെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനുള്ള ശേഷി വീണ്ടെടുക്കാൻ

 




ആയുര്‍വേദത്തിലൂടെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനുള്ള ശേഷി വീണ്ടെടുക്കാൻ സഹായിച്ച് അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സ്

 

കൊച്ചി: തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന ദീര്‍ഘകാല രോഗം മൂലം മൂന്നു ദശാബ്ദത്തോളും വീല്‍ചെയറിനെ ആശ്രയിച്ചിരുന്ന അമ്പെയ്ത്തു താരം കാരെൻ ആയുര്‍വേദ ചികില്‍സയിലൂടെ ചലനശേഷി വീണ്ടെടുത്തു.  പാര ഒളിമ്പ്യയായ കാരെൻ അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സിന്‍റെ ആയുര്‍വേദ ചികില്‍സപഞ്ചകര്‍മചികില്‍സയുമായി ബന്ധപ്പെട്ട ഭക്ഷണക്രമംപ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍  എന്നിവയിലൂടെയാണ് അസാധ്യം എന്നു കരുതിയിരുന്ന സഞ്ചാര ശേഷി ഏതാണ്ട് പൂര്‍ണമായി തന്നെ വീണ്ടെടുത്തത്.  ചെന്നൈയില്‍ പരിശീലനത്തിനിടെയാണ് കാരെൻ ആയുര്‍വേദത്തിലൂടെ തനിക്ക് സഞ്ചാര ശേഷി തിരിച്ചു നേടാനാവുമോ എന്ന ആവശ്യവുമായി സമീപിക്കുന്നത്.  ഈ വിഭാഗത്തില്‍ സ്പെഷലിസ്റ്റ് ആയ അപ്പോളോ ആയുവൈദ് ഹോസ്പിറ്റല്‍സിലെ  ഡോ. സി സുസ്മിതയെ സമീപിക്കുകയും ആയുര്‍വേദ ചികില്‍സ ആരംഭിക്കുകയുമായിരുന്നു.

               

കാരെന്‍റെ ചികില്‍സാ പുരോഗതി ഓരോ ഘട്ടത്തിലും ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ടേയിരുന്നു.  എക്സ്പാന്‍ഡഡ് ഡിസബിലിറ്റി സ്റ്റാറ്റസ് സ്കെയില്‍ (ഇഡിഎസ്എസ്)ബെര്‍ഗ് ബാലന്‍സ് സ്കോര്‍എംഎസ് ഫങ്ഷണല്‍ അസസ്സ്മെന്‍റ്സ് തുടങ്ങിയവ ഓരോ ഘട്ടത്തിലും കാരെൻ കൈവരിക്കുന്ന പുരോഗതി വിലയിരുത്താന്‍ പ്രയോജനപ്പെടുത്തി.

 

ഒരു ഫാര്‍മസിസ്റ്റ് കൂടിയായ കാരെൻ യുഎസ് നാഷണല്‍ പാരാ ആര്‍ച്ചറി ടീമില്‍ അംഗമായിരുന്നു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളിൽ മല്‍സരിച്ചിട്ടുമുണ്ട്.

 

 

പൈതൃക ടൂറിസം വികസിപ്പിക്കുന്നതിനായി 33 സ്പൈസ് യാത്രാ പാതകള്‍ക്ക് രൂപം നല്‍കി കേരളം

         



  •  അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിച്ചു
കൊച്ചി: ആഗോളതലത്തില്‍ പ്രശംസ നേടിയ പൈതൃക ടൂറിസം വിപുലീകരിച്ച് കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെ വ്യാപിച്ചുകിടക്കുന്ന 33 സ്പൈസ് യാത്രാ പാതകള്‍ പ്രഖ്യാപിച്ച് കേരളം. യാത്രികരെ സംസ്ഥാനത്തിന്‍റെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്.

മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടിലൂടെയാണ് ഈ യാത്ര. സംസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തില്‍ ഇഴചേര്‍ന്ന പ്രദേശങ്ങളും ചരിത്രവും രുചികളും അറിയാനും ആഴത്തിലുള്ള അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായിട്ടാണ് സഞ്ചാരികളെ ക്ഷണിക്കുന്നത്.
 
കാസര്‍കോട് ബേക്കലില്‍ നിന്ന് ആരംഭിക്കുന്ന ഈ യാത്ര കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചരിത്രത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും മുദ്ര പതിപ്പിച്ച സ്ഥലങ്ങളിലേക്ക് 'സ്പൈസ് ജേര്‍ണീസ്' സന്ദര്‍ശകരെ കൊണ്ടുപോകും. ഇതില്‍ ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍, തെരുവുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, തുറമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടും.

വ്യത്യസ്ത പ്രദേശങ്ങളെ നിര്‍വചിച്ച ചരിത്രത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി എട്ട് ക്ലസ്റ്ററുകളായിട്ടാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലാണ് 33 യാത്രാ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാസര്‍ഗോഡ്-ബേക്കല്‍ ക്ലസ്റ്ററിന് രണ്ട് ഭാഗങ്ങളാണുള്ളത്. കുടക് തുളുനാട് സ്പൈസ് ട്രെയില്‍, കുടക് ബേക്കല്‍ സ്പൈസ് റൂട്ട് എന്നിവ. ഇതില്‍ ചിലത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നു.

കണ്ണൂര്‍-തലശ്ശേരി സര്‍ക്യൂട്ടില്‍ മാപ്പിള പാചക സെഷന്‍, തെയ്യം അനുഭവം, കൊളോണിയല്‍ പൈതൃക ഇടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കണ്ണൂര്‍-കോഴിക്കോട് എന്നിവയാണ് മലബാര്‍ പ്രദേശത്തെ മറ്റു ക്ലസ്റ്ററുകള്‍.

ആഗോള സുഗന്ധവ്യഞ്ജന തുറമുഖമെന്ന നിലയില്‍ കൊച്ചിയുടെ വളര്‍ച്ച വെളിപ്പെടുത്തുന്നതാണ് ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലേക്കുള്ള യാത്ര. കൊളോണിയല്‍ തെരുവുകളും ഘടനകളും വ്യാപാര, സാംസ്കാരിക ഇടങ്ങളും ഭക്ഷണാനുഭവവും ഇതില്‍ ഉള്‍പ്പെടുന്നു.

എറണാകുളം-തൃശൂര്‍ മുസിരിസ് ഹെറിറ്റേജ് വാക്ക് സ്പൈസ് റൂട്ട് പൈതൃക കഥകളാല്‍ നിറഞ്ഞതാണ്. ക്രിസ്തുമതത്തിനു മുമ്പുള്ള കാലഘട്ടത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മുതല്‍ പുരാതന തുറമുഖമായ മുസിരിസുമായുള്ള പ്രദേശത്തിന്‍റെ ജൂത ബന്ധം, പശ്ചിമേഷ്യയില്‍ നിന്നും മെഡിറ്ററേനിയന്‍ ദേശങ്ങളില്‍ നിന്നുമുള്ള വ്യാപാര കപ്പലുകള്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്.

കായലുകള്‍, കനാലുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, അറബിക്കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട വിശാലമായ പശ്ചാത്തലത്തില്‍ പൈതൃകത്തിന്‍റെ സമ്പന്നമായ അനുഭവമാണ് ആലപ്പുഴയില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുക.

കൊല്ലത്ത് ചരിത്രപരമായും സാംസ്കാരികമായും വാണിജ്യപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളും തീരദേശത്തെയും കിഴക്കന്‍ മലയോരത്തെയും സാമൂഹിക, ജൈവവൈവിധ്യങ്ങളും ഉള്‍പ്പെടുന്നു.

രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന് കേരളം തുടക്കം കുറിച്ചു.
 
നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഹെറിറ്റേജ് നെറ്റ് വര്‍ക്ക് സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.

നയം രൂപപ്പെടുത്തണമെന്ന് സ്പൈസ് റൂട്ട്സ് സമ്മേളനം

 പാരമ്പര്യ കലകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കുന്നതിനായുള്ള 




കൊച്ചി: കേരളത്തിലെ പാരമ്പര്യ കലകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കാനും അവയ്ക്ക് സ്ഥിരമായ വേദികള്‍ കണ്ടെത്തുന്നതിനുമായുള്ള സാംസ്കാരിക നയം രൂപപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധര്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ 'സ്പൈസ് റൂട്ടിന്‍റെ സാംസ്കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്.

മിക്ക പാരമ്പര്യ, അനുഷ്ഠാന കലകളും വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇവയുടെ സംരക്ഷണത്തിനായുള്ള നയപരിപാടികള്‍ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാരമ്പര്യ കലകളുടെ പരിശീലകര്‍ കൂടിയായ പ്രഭാഷകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ജനുവരി 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചര്‍ച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് സമ്മേളനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൂടിയാട്ടം ഉള്‍പ്പെടെയുള്ള കലകളുടെ സൗന്ദര്യത്തെ പൂര്‍ണതയില്‍ അവതരിപ്പിക്കാനുള്ള വേദികള്‍ ആവശ്യമാണെന്ന് കൂടിയാട്ട ആചാര്യന്‍ ഡോ. മാര്‍ഗി മധു പറഞ്ഞു. കൂടിയാട്ടത്തിന്‍റെ മിനിയേച്ചര്‍ രൂപമാണ് ഇപ്പോള്‍ പലയിടത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതല്ലാതെ പൂര്‍ണതയില്‍ ഇത് കാണികള്‍ക്കു മുന്നില്‍ എത്തിക്കണം. ഇതിന് ടൂറിസത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മാര്‍ഗി മധു ചൂണ്ടിക്കാട്ടി.

വര്‍ഷത്തില്‍ എല്ലാ ദിവസവും അവതരിപ്പിക്കാവുന്ന തരത്തില്‍ സ്ഥിരം പാവകളി വേദി കേരളത്തിന് ആവശ്യമാണെന്ന് തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ഡോ. രാജീവ് പുലവര്‍ പറഞ്ഞു. ടൂറിസവുമായി കോര്‍ത്തിണക്കി കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രമാക്കി ഇത്തരം വേദികള്‍ ഒരുക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇത് പാവകളിയെ സംരക്ഷിക്കുന്നതിനും വരുംതലമുറയിലേക്ക് ഈ കലാരൂപത്തെ പകര്‍ത്തുന്നതിനും കലാകാരന്‍മാര്‍ക്ക് സ്ഥിരവരുമാനത്തിനും സഹായമാകും.
 
വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി നാല് തരത്തിലുള്ള പ്രധാന പാവകളി രീതികള്‍ കേരളത്തില്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് പുലവര്‍ ഇവയെ സംരക്ഷിക്കാനുള്ള ശ്രമം വേണമെന്നും ഉത്സവകാലം കഴിഞ്ഞാല്‍ തോല്‍പ്പാവക്കൂത്ത് കാണാന്‍ അവസരമില്ലെന്നതാണ് നിലവിലെ സ്ഥിതിയെന്നും കൂട്ടിച്ചേര്‍ത്തു.

കൃത്യമായ അക്കാദമിക ചട്ടക്കൂട്, ചിട്ടയായ പരിശീലനം, പ്രൊഫഷണല്‍ സമീപനം, സാമ്പത്തിക പിന്തുണ എന്നിവയോടെ കൂടുതല്‍ പേരെ കളരിയിലേക്ക് ആകര്‍ഷിക്കുകയും അവര്‍ക്ക് കൃത്യമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് പറഞ്ഞു. കേരള ടൂറിസത്തിന് ആഗോള തലത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഏറ്റവും മികച്ച ആയോധന മാതൃകയാണ് കളരിപ്പയറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പാരമ്പര്യ, അനുഷ്ഠാന കലകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ടൂറിസം മേഖലയ്ക്ക് കൈക്കൊളളാവുന്ന നടപടികളില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ മുന്നോട്ടുപോകണമെന്ന് സെഷനില്‍ മോഡറേറ്ററായിരുന്ന സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്കുമാര്‍ കെ പറഞ്ഞു.

ഐജിഎന്‍എ ആദി ദൃഷ്ട ഡയറക്ടര്‍ ഡോ. റിച്ച നേഗിയും സെഷനില്‍ പങ്കെടുത്ത് സംസാരിച്ചു. 

അമേരിക്കയിലെ സിഇഎസ്- 2026 ല്‍ കേരള ഐടി കമ്പനികള്‍ സ്റ്റാള്‍ തുറന്നു



ആഗോള ടെക്നോളജി ഹബ് എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന സ്റ്റാള്‍

തിരുവനന്തപുരം: കേരള ഐടി യ്ക്ക് കീഴില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പതിനൊന്ന് മുന്‍നിര ടെക്നോളജി കമ്പനികള്‍ അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സിഇഎസ്- 2026) സ്റ്റാള്‍ തുറന്നു.

ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. കെ. ജെ ശ്രീനിവാസ കേരള ഐടി പവലിയന്‍ ഉദ്ഘാടനം ചെയ്തു. ജനുവരി ആറിന് ആരംഭിച്ച നാല് ദിവസത്തെ പരിപാടി ഒന്‍പതിന് അവസാനിക്കും.  

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ടെക്നോളജി ട്രേഡ് അസോസിയേഷനായ കണ്‍സ്യൂമര്‍ ടെക്നോളജി അസോസിയേഷനാണ് (സിടിഎ) പരിപാടി സംഘടിപ്പിക്കുന്നത്. അത്യാധുനിക ഉപഭോക്തൃ ടെക്നോളജി ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകള്‍, ടെക്നോളജി ഡെലിവറി സിസ്റ്റംസ്, നൂതന സൊല്യൂഷനുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാതാക്കള്‍, ഡെവലപ്പര്‍മാര്‍, വിതരണക്കാര്‍ എന്നിവരുള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണിത്..

ആഗോള ടെക്നോളജി ഹബ് എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന വിധത്തിലാണ് കേരള പ്രതിനിധി സംഘത്തിന്‍റെ സ്റ്റാള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി ഇവന്‍റുകളില്‍ ഒന്നാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ. കേരളത്തിന്‍റെ ഇന്നൊവേഷന്‍, അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ്, ഭാവിക്ക് അനുയോജ്യമായ ഡിജിറ്റല്‍ സൊല്യൂഷനുകള്‍ എന്നിവയിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സിഇഎസ് അവസരമൊരുക്കും.

ഡീപ്-ടെക് മേഖലയിലെ പുരോഗതി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, പ്രോഡക്ട് എഞ്ചിനീയറിംഗ്, എന്‍റര്‍പ്രൈസ് സൊല്യൂഷനുകള്‍ എന്നിവയില്‍ സംസ്ഥാനത്തിന്‍റെ മുന്നേറ്റം വിളിച്ചോതുന്ന കാഴ്ചകളാണ് കേരള പവലിയനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കേരളത്തിന്‍റെ ശക്തമായ പ്രതിഭാ അടിത്തറ, ഊര്‍ജ്ജസ്വലമായ നവീകരണ സംസ്കാരം, ആഗോള സഹകരണത്തിനുള്ള തയ്യാറെടുപ്പ് എന്നിവ പ്രതിനിധി സംഘം പ്രതിഫലിപ്പിക്കുന്നു.

ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ് എല്‍എല്‍പി, തിങ്ക്പാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്ബ്രെയിന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സെക്വോയ അപ്ലൈഡ് ടെക്നോളജീസ്, ആര്‍ഐഒഡി ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, ഹാഷ്റൂട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സോഫ്റ്റ് നോഷന്‍സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കാബോട്ട് ടെക്നോളജി സൊല്യൂഷന്‍സ്, ആക്സിയ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂബെറ്റ് ടെക്നോളജീസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, സൂണ്ടിയ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സിഇഎസ് 2026 ല്‍ പങ്കെടുക്കുന്ന കേരള ഐടി കൂട്ടായ്മയുടെ ഭാഗമായ കമ്പനികള്‍.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ പങ്കെടുക്കുന്നതിലൂടെ അന്താരാഷ്ട്ര പങ്കാളികളെ ആകര്‍ഷിക്കാനും സഹകരണം വളര്‍ത്താനും കേരള ഐടി പ്രതിനിധി സംഘം ലക്ഷ്യമിടുന്നു. അതോടൊപ്പം ആഗോള സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയും പ്രകടമാക്കുന്നു.

കെടിഎം ഓറഞ്ച് എക്സ്പി 160 കൊച്ചിയിൽ; ടെസ്റ്റ് ഡ്രൈവിന് അവസരം




പ്രഖ ആഗോള പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം അവതരിപ്പിക്കുന്ന കെടിഎം 160 ഡ്യൂക്ക് ടെസ്റ്റ് ഡ്രൈവ് നടത്താൻ കൊച്ചിയിൽ അവസരം. 

ടെസ്റ്റ് ഡ്രൈവിന് കെടിഎം വിദഗ്ധർ മാർഗനിർദ്ദേശങ്ങൾ നൽകുമെന്ന് കമ്പനി അറിയിച്ചു. 2025 നവംബർ 29-ന് പൂനെയിൽ ആരംഭിച്ച ടെസ്റ്റ് ഡ്രൈവ് രാജ്യത്തെ 40-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്.

ഗൈഡഡ് റൈഡിംഗ് ഡ്രില്ലുകളും ഇൻറർ ആക്റ്റീവ് പെർഫോമൻസ് മൊഡ്യൂളുകളും സംയോജിപ്പിച്ചാണ് ഓറഞ്ച് എക്സ്പി-160 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കെടിഎം അറിയിച്ചു. കോർണറിംഗ്, ബ്രേക്കിംഗ്, ത്രോട്ടിൽ കൺട്രോൾ, ബോഡി പൊസിഷനിംഗ് എന്നിവയിലെ സാങ്കേതിക വിദ്യകൾ ഈ മോഡലിനെ സവിശേഷമാക്കുന്നു. ഭാരം കുറഞ്ഞ 164.2 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനോട് കൂടി വരുന്ന മോഡലിൽ 19 പിഎസ് ക്ലാസ്-ലീഡിംഗ് പവറും 15.5 എൻഎം ടോർക്കും ഉള്ളതായി കമ്പനി വ്യക്തമാക്കി.

കെടിഎം സ്വന്തമാക്കുന്നതിനുള്ള അവസരമാണ് കരുത്തും ആധുനിക ഫീച്ചറുകളും ഒരുമിച്ചേരുന്ന ഓറഞ്ച് എക്സ്പി-160 നൽകുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ-ബൈക്കിംഗ് പ്രസിഡൻറ് മണിക് നംഗിയ പറഞ്ഞു. ഈ മോഡൽ ബൈക്ക് പ്രേമികൾക്കും റൈഡർമാർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് 40-ലധികം നഗരങ്ങളിൽ ടെസ്റ്റ് ഡ്രൈവിനുള്ള അവസരമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

--

2025ൽ ശക്തമായ നേട്ടവുമായി ലെക്സസ് ഇന്ത്യ





കൊച്ചി : 2025 കലണ്ടർ വർഷം ലെക്സസ് ഇന്ത്യ ശക്തമായ വളർച്ചയോടെയാണ് അവസാനിപ്പിച്ചത്. അൾട്രാ-ലക്സറി മോഡലുകളായ എൽഎംയും എൽഎക്സ്യും ചേർന്ന് 50 ശതമാനം വർഷാന്തര വളർച്ച കൈവരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ ഏകദേശം 19 ശതമാനം സംഭാവന ലഭിച്ചു. ലക്സറി എസ്‌യുവി വിഭാഗത്തിലെ ആർഎക്സ്  മോഡലും മികച്ച മുന്നേറ്റം കാഴ്ചവെച്ചു; 18 ശതമാനം വളർച്ചയും 22 ശതമാനം വിൽപ്പന പങ്കാളിത്തവും നേടി. ലെക്സസ് എൽഎം 350എച്ച് അത്യുന്നത ആഡംബരവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടുന്നതായി കമ്പനി വ്യക്തമാക്കി.



--

ഷവോമി ഇന്ത്യ റെഡ്മി നോട്ട് 15 5ജിയും റെഡ്മി പാഡ് 2 പ്രൊയും ഇന്ത്യയിൽ അവതരിപ്പിച്ചു




കൊച്ചി :ഷവോമി ഇന്ത്യ റെഡ്മി നോട്ട്  15 5ജി സ്മാർട്ട്ഫോണും റെഡ്മി പാഡ്  2 പ്രൊ ടാബ്ലറ്റും ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രകടനം, ദീർഘായുസ്, സമ്പൂർണ വിനോദാനുഭവം എന്നിവക്ക് മുൻഗണന നൽകുന്ന മിഡ്-പ്രീമിയം ശ്രേണിയിലാണ് പുതിയ ഉൽപ്പന്നങ്ങൾ. റെഡ്മി നോട്ട് 15 5ജിയ്ക്ക് 108എംപി ഒഐസ് ക്യാമറ, , സ്‌നാപ്ഡ്രാഗൺ 6 ജൻ 3 പ്രോസസർ, ഐപി66 റേറ്റിംഗ്, 5520 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

റെഡ്മി പാഡ്  2 പ്രൊ യിൽ, സ്‌നാപ്ഡ്രാഗൺ 7എസ് ജൻ 4 ചിപ്‌സെറ്റ്, ഡോളബി അറ്റമോസ്  പിന്തുണയുള്ള ക്വാഡ് സ്പീക്കറുകൾ, 12000എംഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു ഡിവൈസുകളും ഷാവോമി ഹൈപ്പർ ഒ എസ് 2ൽ പ്രവർത്തിക്കുന്നു. റെഡ്മി നോട്ട് 15 5ജി യുടെ വില ₹22,999 മുതലും  റെഡ്മി പാഡ്  2 പ്രൊയുടെ വില ₹24,999 മുതലും ആരംഭിക്കുന്നു.



കെഎഫ്‌സി ഇന്ത്യ പുതിയ ഓഫർ അവതരിപ്പിച്ചു




കൊച്ചി: 2026ന് രുചികരമായ തുടക്കമൊരുക്കി കെഎഫ്‌സി ഇന്ത്യ പുതിയ ‘ഡങ്ക്ഡ് റേഞ്ച്’ അവതരിപ്പിച്ചു. ജനപ്രിയ ചിക്കൻ വിഭവങ്ങൾക്ക് സോസ് നിറഞ്ഞ പുതുമയാണ് ഈ ശ്രേണി നൽകുന്നത്. ചിക്കൻ സിംഗർ, ചിക്കൻ വിങ്‌സ്, ചിക്കൻ ലെഗ് പീസുകൾ, ബോൺലെസ് ചിക്കൻ സ്ട്രിപ്സ് എന്നിവ പുതുതായി അവതരിപ്പിച്ച ഫയറി ടെക്സാസ്   ബിബിക്യു സോസിൽ മുക്കിയതാണ് ഡങ്ക്ഡ് റേഞ്ച്. രാജ്യത്തെ 1,300-ലധികം കെഎഫ്‌സി റെസ്റ്റോറന്റുകളിൽ ഡൈൻ-ഇൻ, ടെക്ക്‌അവേ സേവനങ്ങളിലൂടെയും കെഎഫ്‌സി ആപ്പ്, വെബ്സൈറ്റ്, പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെയും ഡങ്ക്ഡ് റേഞ്ച് ലഭ്യമാണ്. വില ₹89 മുതൽ ആരംഭിക്കുന്നു.

ഇന്ത്യയിലുടനീളം 5,000-ത്തിലധികം ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്കുമായി ഏഥർ എനർജി



കൊച്ചി :ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ  എനർജി, ഏഥർ റൈഡർമാർക്ക് ഇന്ത്യയിലുടനീളം 5,000-ത്തിലധികം പബ്ലിക് ഫാസ്റ്റ് ചാർജറുകളിലേക്ക് പ്രവേശനം ലഭ്യമാക്കിയതായി അറിയിച്ചു. ഇതിൽ 3,675-ത്തിലധികം ഫാസ്റ്റ് ചാർജറുകൾ ഏഥർ നേരിട്ട് പ്രവർത്തിപ്പിക്കുന്നതും, 1,400-ത്തിലധികം ചാർജറുകൾ  എൽ ഇസിസിഎസ്  നെറ്റ്‌വർക്കുകളിലൂടെയുമാണ്.
395-ത്തിലധികം നഗരങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഈ ചാർജിംഗ് ശൃംഖല മെട്രോ നഗരങ്ങൾ, ടയർ-2, ടയർ-3 പട്ടണങ്ങൾ, പ്രധാന ഇന്റർസിറ്റി റൂട്ടുകൾ എന്നിവയെ ഉൾക്കൊള്ളുന്നു. 240-ത്തിലധികം ചാർജറുകളോടെ ബെംഗളൂരു മുന്നിലാണ്. കേരളം ഉൾപ്പെടെ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ഏഥർ ചാർജിംഗ് നെറ്റ്‌വർക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

പത്ത് വർഷം പൂർത്തിയാക്കി ഫോൺപേ




കൊച്ചി: ഇന്ത്യയുടെ ഫിൻടെക് വളർച്ചയിലെ ഒരു ദശകം
 ആഘോഷിച്ച് ഫോൺപേ. ഡിജിറ്റൽ സാമ്പത്തിക രംഗത്ത് നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമായി മാറിയ ഫോൺപേ, 2025-ൽ 600 മില്യണിലധികം രജിസ്റ്റർഡ് ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ചു. വിശ്വാസവും സുരക്ഷയും വർധിപ്പിക്കുന്നതിനായി യുപിഐ സർക്കിൾ, ഫോൺപേ പ്രോട്ടക്ട്  തുടങ്ങിയ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. വ്യാപാരികൾക്കായി ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട് സ്പീക്കർ, സ്മാർട്ട് പോഡ് എന്നിവയും അവതരിപ്പിച്ചു.എസ്ഐ ഡിബിഐയുമായി ചേർന്ന്  ഉദ്യം അസ്സിസ്റ്റ്‌  പദ്ധതിയിലൂടെ എംഎസ്എംഇകൾക്ക് ഡിജിറ്റൽ ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കി. കൂടാതെ, സാധാരണ ഉപഭോക്താക്കൾക്കായി ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പോലുള്ള വിലകുറഞ്ഞ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും പുതിയ വായ്പാ സേവനങ്ങളും അവതരിപ്പിച്ച് സാമ്പത്തിക ഉൾക്കൊളളലിനുള്ള പ്രതിബദ്ധത ഫോൺപേ ശക്തിപ്പെടുത്തി

അന്താരാഷ്ട്ര പണകൈമാറ്റങ്ങൾ സാധ്യമാക്കുന്നു ബുക്ക്മൈഫോറക്സ്

 



വിദേശ വിദ്യാഭ്യാസ പേയ്‌മെന്റുകൾക്കായി അന്നേ ദിവസം തന്നെ അന്താരാഷ്ട്ര പണകൈമാറ്റങ്ങൾ സാധ്യമാക്കുന്നു ബുക്ക്മൈഫോറക്സ്

 

·        വിദേശ വിദ്യാഭ്യാസ പേയ്‌മെന്റുകൾക്കുള്ള അന്നേ ദിവസം തന്നെ ലഭ്യമാക്കുന്ന അന്താരാഷ്ട്ര കൈമാറ്റങ്ങൾആറ് മണിക്കൂറിനുള്ളിൽ സ്ഥാപനങ്ങളിൽ ഫണ്ടുകൾ എത്തിച്ചേരും

·        വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒന്നിലധികം പേയ്‌മെന്റുകളെ പിന്തുണയ്ക്കുന്ന എൻഡ്-ടു-എൻഡ് ഡിജിറ്റൽകംപ്ലയന്റ് റെമിറ്റൻസുകൾ

·        വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പണ കൈമാറ്റങ്ങൾക്ക് ₹15,000 വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

 

കൊച്ചിജനുവരി 08, 2026 – മെയ്ക്ക് മൈട്രിപ്പ് ഗ്രൂപ്പ് സ്ഥാപനവും ഇന്ത്യയിലെ മുൻനിര ഓൺലൈൻ വിദേശനാണ്യ വിനിമയ പ്ലാറ്റ്‌ഫോവുമായ ബുക്ക്മൈഫോറെക്സ് (BookMyForex) വിദേശ വിദ്യാഭ്യാസ പേയ്‌മെന്റുകൾക്കായി അന്നേ  ദിവസം തന്നെ അന്താരാഷ്ട്ര പണ കൈമാറ്റം സാധ്യമാക്കുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പണമടയ്ക്കലുകൾക്ക് കൂടുതൽ വേഗതയും ഉറപ്പും നൽകുന്നു ഇത്. പ്രധാന ആഗോള വിപണികളിലുടനീളമുള്ള സർവകലാശാലകൾ കർശനമായ ഫീസ് സമയപരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുവെന്ന യാഥാർത്ഥ്യത്തെ മുന്നിൽ കണ്ട് പരിഹാരം നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേയ്‌മെന്റ് വിൻഡോകൾ തുറന്നു കഴിഞ്ഞാൽ പിന്നെ കാലതാമസം ഉണ്ടാകാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു ഇത്.

 

വിദേശ വിദ്യാഭ്യാസത്തിനായുള്ള പേയ്‌മെന്റുകളിൽ പലപ്പോഴും ട്യൂഷൻ ഫീസ്താമസ ഡെപ്പോസിറ്റുകൾജീവിതച്ചെലവുകൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഒന്നിലധികം ഇടപാടുകൾ ഉൾപ്പെടുന്നു എന്നു മാത്രമല്ല അവയെല്ലാം കർശനമായ സമയപരിധിക്കുള്ളിൽ വരുന്നവയുമാണ്. ബുക്ക്മൈഫോറക്സ് ഈ കൈമാറ്റങ്ങൾ മുൻനിര ബാങ്കുകളിലൂടെയും ആർബിഐ അംഗീകൃത പങ്കാളികളിലൂടെയും പൂർണമായും പ്രോസസ്സ് ചെയ്തുകൊണ്ട് സുരക്ഷയും നിബന്ധനകളുടെ പാലനവും ഉറപ്പാക്കുന്നു. ഫണ്ടുകൾ ആറ് മണിക്കൂറിനുള്ളിൽ സ്ഥാപനങ്ങളിൽ എത്തുന്നത്തിലൂടെ വിദ്യാഭ്യാസ പേയ്‌മെന്റുകൾ പണമടച്ച ദിവസം തന്നെ പൂർത്തിയാക്കാൻ കഴിയുന്നതിനാൽ ഇത് കുടുംബങ്ങളെ വൈകിയ പേയ്‌മെന്റുകൾക്കുള്ള പിഴകൾ ഒഴിവാക്കാൻ സഹായിക്കുകയും സർവകലാശാലകളിലേക്ക് സമയബന്ധിതമായി പേയ്‌മെന്റുകൾ എത്തുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.

 

"അന്താരാഷ്ട്ര വിദ്യാഭ്യാസ പേയ്‌മെന്റുകൾ പലപ്പോഴും ഉയർന്ന മൂല്യമുള്ളതും സമയബന്ധിതവുമാണ്. അതിനാൽ കാലതാമസം വരുന്നതിനോ പിശക് സംഭവിക്കുന്നതിനോ വളരെയധികം സാധ്യത കുടുംബങ്ങൾക്ക് ഉണ്ട്. പ്രവചിക്കാവുന്ന  സമയക്രമങ്ങൾഡിജിറ്റൽ നിർവ്വഹണംനിയന്ത്രണ പാലനം എന്നിവ സംയോജിപ്പിച്ച് ഈ പ്രക്രിയയിൽ നിന്നുള്ള അനിശ്ചിതത്വം നീക്കം ചെയ്യുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. വിദ്യാഭ്യാസ യാത്രയുടെ നിർണായക ഘട്ടത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ സർവകലാശാലകളുമായി ബന്ധപ്പെട്ട ആവശ്യകതകൾ നിറവേറ്റാൻ ഇത് മാതാപിതാക്കളെയും വിദ്യാർത്ഥികളെയും സഹായിക്കുന്നു," ബുക്ക്മൈഫോറകസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗഗൻ മൽഹോത്ര പറഞ്ഞു.

 

അന്താരാഷ്ട്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പണ കൈമാറ്റങ്ങൾക്ക് ₹15,000 വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ബുക്ക്മൈഫോറക്സ് നൽകുന്നു. ഇടപാട് തുകയുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ലാബ് തിരിച്ചുള്ള അടിസ്ഥാനത്തിലാണ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. ₹3,00,000-ൽ കൂടുതലുള്ള ഓർഡർ മൂല്യമുള്ള ട്രാൻസ്ഫറുകൾക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്കൂടാതെ ബുക്ക്മൈഫോറക്സ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഇത് ലഭ്യവുമാണ്. കമ്പനി നൽകുന്ന ഏറ്റവും കുറഞ്ഞ നിരക്ക് ഗ്യാരണ്ടി യോഗ്യതയുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ ട്രാൻസ്ഫറുകളിൽ ഉയർന്ന മത്സരാധിഷ്ഠിത എക്സ്ചേഞ്ച് നിരക്കുകൾ ഉറപ്പാക്കുന്നു. വിശദമായ നിബന്ധനകളും വ്യവസ്ഥകളും കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്: https://www.bookmyforex.com/double-crazy-offer-money-transfer/


 ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, നിഷ്പക്ഷ നിലപാട് നിലനിര്‍ത്തിക്കൊണ്ട് റിപ്പോ നിരക്ക് 5.25% ആയി നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം സന്...