Saturday, 10 January 2026

പത്ത് വർഷം പൂർത്തിയാക്കി ഫോൺപേ




കൊച്ചി: ഇന്ത്യയുടെ ഫിൻടെക് വളർച്ചയിലെ ഒരു ദശകം
 ആഘോഷിച്ച് ഫോൺപേ. ഡിജിറ്റൽ സാമ്പത്തിക രംഗത്ത് നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമായി മാറിയ ഫോൺപേ, 2025-ൽ 600 മില്യണിലധികം രജിസ്റ്റർഡ് ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ചു. വിശ്വാസവും സുരക്ഷയും വർധിപ്പിക്കുന്നതിനായി യുപിഐ സർക്കിൾ, ഫോൺപേ പ്രോട്ടക്ട്  തുടങ്ങിയ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. വ്യാപാരികൾക്കായി ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട് സ്പീക്കർ, സ്മാർട്ട് പോഡ് എന്നിവയും അവതരിപ്പിച്ചു.എസ്ഐ ഡിബിഐയുമായി ചേർന്ന്  ഉദ്യം അസ്സിസ്റ്റ്‌  പദ്ധതിയിലൂടെ എംഎസ്എംഇകൾക്ക് ഡിജിറ്റൽ ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കി. കൂടാതെ, സാധാരണ ഉപഭോക്താക്കൾക്കായി ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പോലുള്ള വിലകുറഞ്ഞ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും പുതിയ വായ്പാ സേവനങ്ങളും അവതരിപ്പിച്ച് സാമ്പത്തിക ഉൾക്കൊളളലിനുള്ള പ്രതിബദ്ധത ഫോൺപേ ശക്തിപ്പെടുത്തി

No comments:

Post a Comment

 ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, നിഷ്പക്ഷ നിലപാട് നിലനിര്‍ത്തിക്കൊണ്ട് റിപ്പോ നിരക്ക് 5.25% ആയി നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം സന്...