കൊച്ചി :ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി, ഏഥർ റൈഡർമാർക്ക് ഇന്ത്യയിലുടനീളം 5,000-ത്തിലധികം പബ്ലിക് ഫാസ്റ്റ് ചാർജറുകളിലേക്ക് പ്രവേശനം ലഭ്യമാക്കിയതായി അറിയിച്ചു. ഇതിൽ 3,675-ത്തിലധികം ഫാസ്റ്റ് ചാർജറുകൾ ഏഥർ നേരിട്ട് പ്രവർത്തിപ്പിക്കുന്നതും, 1,400-ത്തിലധികം ചാർജറുകൾ എൽ ഇസിസിഎസ് നെറ്റ്‌വർക്കുകളിലൂടെയുമാണ്.
395-ത്തിലധികം നഗരങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഈ ചാർജിംഗ് ശൃംഖല മെട്രോ നഗരങ്ങൾ, ടയർ-2, ടയർ-3 പട്ടണങ്ങൾ, പ്രധാന ഇന്റർസിറ്റി റൂട്ടുകൾ എന്നിവയെ ഉൾക്കൊള്ളുന്നു. 240-ത്തിലധികം ചാർജറുകളോടെ ബെംഗളൂരു മുന്നിലാണ്. കേരളം ഉൾപ്പെടെ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ഏഥർ ചാർജിംഗ് നെറ്റ്‌വർക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

No comments:
Post a Comment